തിരുവനന്തപുരം: പാലിന്റെ വില കൂട്ടാൻ മിൽമ ഒരുങ്ങുന്നുവെന്ന പ്രചരണത്തിൽ വ്യക്തത വരുത്തി മിൽമ ചെയര്‍മാൻ കെ എസ് മണി. നിലവിൽ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ മിൽമ ഉത്പന്നങ്ങൾ വീട്ടു പടിക്കലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും മുഖം മിനുക്കി വിപണി കീഴടക്കുകയാണ് മിൽമ ലക്ഷ്യമിടുന്നതെന്നും ചെയര്‍മാൻ ജിഎസ് മണി പറഞ്ഞു.
‘ഇത്തരത്തിലൊരു ചര്‍ച്ചയും മിൽമയിലോ സര്‍ക്കാർ തലത്തിലോ നടന്നിട്ടില്ല. കടുത്ത മത്സരം നേരിടുന്ന കാലത്ത് മിൽമയുടെ പലവിധ ഉത്പന്നങ്ങളിലൂടെ വിപണി കീഴടക്കാനാണ് ലക്ഷ്യമിടുന്നത്. അധികം വരുന്ന പാൽ, പൊടിയാക്കി മാറ്റാൻ കഴിയുന്ന പ്ലാന്റിന്റെ നിര്‍മ്മാണം മലപ്പുറത്ത് പുരോഗമിക്കുകയാണ്’- ജിഎസ് മണി വ്യക്തമാക്കി.
Read Also: 75 കഴിഞ്ഞവരിൽ മുഖ്യനും: സി.പി.എം പ്രായപരിധി മാനദണ്ഡം സംസ്ഥാന തലത്തിലും
അടുത്ത വര്‍ഷത്തോടെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗൾഫ് രാജ്യങ്ങൾക്ക് പുറമേ മറ്റിടങ്ങളിലേക്കും ഉത്പന്നങ്ങൾ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ചെയര്‍മാൻ പറയുന്നു. സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് ഉത്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കാനും മിൽമ ലക്ഷ്യമിടുന്നുണ്ട്.
Post Your Comments