Latest NewsKeralaNews

സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നതില്‍ സന്തോഷം,​ പണച്ചെലവുള്ള ആഘോഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി

പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന നിലപാട് മന്ത്രി സജി ചെറിയാനെ മമ്മൂട്ടി അറിയിച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം: മലയാള സിനിമയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ പ്രിയനടൻ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്നു മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. തന്റെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവി‌ഡ് കാലത്ത് ഒഴിവാക്കണമെന്നും മമ്മൂട്ടി സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്.

read also: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നു : പ്രധാനമന്ത്രി മോദി

പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന നിലപാട് മന്ത്രി സജി ചെറിയാനെ മമ്മൂട്ടി അറിയിച്ചതായി റിപ്പോർട്ട്.

1971 ഓഗസ്റ്റ് 6 നു പ്രദർശനത്തിന് എത്തിയ കെ.​എസ്. സേതുമാധവന്‍ ചിത്രമായ അനുഭവങ്ങള്‍ പാളിച്ചകളിലാണ് മമ്മൂട്ടി ആദ്യം അഭിനയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button