Latest NewsIndiaNewsCrime

പുഴക്കരയിൽ ചുവന്ന തുണിയും ചാരവും: അഞ്ചുവയസുകാരിയുടെ മരണം ‘നരബലി’, മന്ത്രവാദി അറസ്റ്റില്‍

നരബലിയാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗുവാഹത്തി: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അസമില്‍ ചാരൈഡോ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മരണം നരബലിയെന്ന സംശയത്തില്‍ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തേയിലത്തോട്ടത്തിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാട്ടി മൂത്ത സഹോദരി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നദീതീരത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

read also: ബാലികയെ തിരിച്ചറിയുന്ന ചിത്രം: രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചെന്ന് ട്വിറ്റര്‍

സിഗ്ലു നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴത്തീരത്ത് നിന്ന് മന്ത്രവാദത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചുവന്ന തുണി, ചാരം എന്നിവ പൊലീസ് കണ്ടെത്തി.

നരബലിയാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരു മന്ത്രവാദിയെ അറസ്റ്റ് ചെയ്തതായും മുഖ്യ പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button