
കാസര്‍കോട് : എംസി കമറുദ്ദീനുൾപ്പെടെ മുസ്ലീംലീഗ് നേതാക്കൾ പ്രതികളായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ പൂക്കോയ തങ്ങള്‍ കീഴടങ്ങി. പത്ത് മാസമായി ഒളിവിലായിരുന്ന പൂക്കോയ തങ്ങൾ ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്.
ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം മുൻ എംഎൽഎയുമായിരുന്ന കമറുദീൻ അറസ്റ്റിലായ കഴിഞ്ഞ നവംബർ ഏഴ് മുതൽ ജ്വല്ലറി ഉടമയായ പൂക്കോയ തങ്ങൾ ഒളിവിലായിരുന്നു. നൂറ്റിയൻപതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഓരോ പരാതിയും ഓരോ കേസായി രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.
Post Your Comments