തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം വൈക്കം സ്വദേശിയായ ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ വൈക്കം പോലീസിന് കൈമാറും.
Read Also: സിപിഎം ആദ്യം രാജ്യത്തോട് മാപ്പ് പറയണം, എന്നിട്ടാകാം സ്വാതന്ത്യ ദിനാഘോഷം: ബി. ഗോപാലകൃഷ്ണന്‍
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് മർദ്ദനത്തിൽ നടപടിയെടുത്തില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
Post Your Comments