തിരുവനന്തപുരം: സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഗതാഗതമന്ത്രി ആന്റണി രാജു ആദ്യവിൽപ്പന നിർവഹിക്കും. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും.
Read Also: ‘കുട്ടികള്‍ ചില്ലറക്കാരല്ല, ഈ ബുള്‍ ജെറ്റ് പൊളിയാണ്’; പിന്തുണയുമായി ജോയ് മാത്യു
ഡോ: ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ സിമി ജ്യോതിഷ്, ഭക്ഷ്യ പൊതു വിതരണ അഡീ: ചീഫ് സെക്രട്ടറി ടീക്കാറാം മീണ, സപ്ലൈകോ ചെയർമാൻ അലി അസ്ഗർ പാഷ, ഭക്ഷ്യ പൊതു വിതരണ ഡയറക്ടർ ഡോ: ഡി. സജിത്ത് ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭിക്കും. വിപണന കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്ന ബ്രാന്റഡ് ഉത്പന്നങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. ആഗസ്റ്റ് 10 ന് പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ഓണം ഫെയർ 20 വരെ പ്രവർത്തിക്കും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ ആഗസ്റ്റ് 16 മുതൽ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയാണ് പ്രവർത്തന സമയം.
Read Also: കള്ള് ചെത്തുന്നത് ഷൂട്ട് ചെയ്യാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി: ഒടുവിൽ രക്ഷകരായത് ഫയർഫോഴ്‌സ്
Post Your Comments