Latest NewsNewsIndia

പരാജയപ്പെട്ടപ്പോഴും പ്രധാനമന്ത്രി വിളിച്ച് സമാധാനിപ്പിച്ചു: കേരളത്തിന്റെ പാരിതോഷികത്തെ കുറിച്ച് അറിയില്ലെന്ന് ശ്രീജേഷ്

ഖേലോ ഇന്ത്യ അടക്കമുള്ള കേന്ദ്ര പദ്ധതികൾ ഇന്ത്യൻ കായിക രംഗത്ത് ഉണർവ് നൽകി

ന്യൂഡൽഹി : ഒളിമ്പിക്‌സിൽ സെമി ഫൈനലിൽ തോൽവി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി വിളിച്ചത് അവിശ്വസനീയമായിരുന്നുവെന്ന് പുരുഷ ഹോക്കി താരം പി.ആർ ശ്രീജേഷ്. വിഷമിക്കണ്ടെന്നും താൻ കൂടെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതെന്നും ശ്രീജേഷ് പ്രതികരിച്ചു. പ്രധാനമന്ത്രി വിളിച്ചതും സമാധാനിപ്പിച്ചതും വളരെ സന്തോഷം ഉണ്ടാക്കിയെന്നും ശ്രീജേഷ് പറഞ്ഞു.

അതേസമയം, കേരള സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിനെ കുറിച്ച് അറിയില്ലെന്നും ശ്രീജേഷ് വ്യക്തമാക്കി. കായികതാരമെന്ന നിലയിൽ തന്റെ കടമ നിർവ്വഹിച്ചിട്ടുണ്ട്. പാരിതോഷികം സർക്കാർ തീരുമാനിക്കേണ്ടതാണെന്നും അവർ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീജേഷ് പറഞ്ഞു. ഇന്ത്യയിലെത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also  :  പ്രതിഷേധങ്ങൾ ഫലംകണ്ടു: ‘ഓണം-മുഹറം ചന്ത’ എന്നതിലെ ‘മുഹറം’ ഒഴിവാക്കി

ഖേലോ ഇന്ത്യ അടക്കമുള്ള കേന്ദ്ര പദ്ധതികൾ ഇന്ത്യൻ കായിക രംഗത്ത് ഉണർവ് നൽകി. സമൂഹത്തിലെ താഴെത്തട്ടിലുള്ള പല കുട്ടികളേയും ഖേലോ ഇന്ത്യ പദ്ധതി സഹായിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ കായികം നിർബന്ധമാക്കണമെന്നും കൂടുതൽ മത്സരങ്ങൾക്ക് അവസരം നൽകണമെന്നും ശ്രീജേഷ് ആവശ്യപ്പെട്ടു. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസർക്കാരിന്റേത്. രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന് ധ്യാൻ ചന്ദിന്റെ പേര് നൽകിയതിൽ അഭിമാനമുണ്ടെന്നും ശ്രീജേഷ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button