തിരുവനന്തപുരം : കൊല്ലം പുനലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി സഹായം തേടുന്നു. യൂട്യൂബറും കെ.എല്‍ പ്രാങ്ക് ചാനലിലെ മികച്ചകണ്ടന്റ് ക്രിയേറ്ററുമായ കിച്ചുവിനാണ് (അമല്‍) തുടര്‍ ചികിത്സയ്ക്കുള്ള സഹായം തേടുന്നത്. ബൈക്ക് അപകടത്തില്‍ കിച്ചുവിന്റെ തലയ്ക്കാണ് സാരമായ പരിക്കേറ്റിരിക്കുന്നത്. തലയ്ക്കുള്ളില്‍ ആന്തരിക രക്തസ്രാവം ഉണ്ട്. അതിന് അടിയന്തിരമായി ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അപകടത്തില്‍ കിച്ചുവിന്റെ സുഹൃത്ത് ബിലാലിനും പരിക്കേറ്റിരുന്നു. എന്നാല്‍ ഇയാളുടെ പരിക്ക് ഗുരുതരമല്ല.
Read Also : മല്‍സ്യത്തൊഴിലാളികളോട് വീണ്ടും ക്രൂരത: വില്‍പ്പനയ്ക്ക് വെച്ച മത്സ്യം വലിച്ചെറിഞ്ഞ് നഗരസഭാ ജീവനക്കാർ
സന്മനസുള്ളവരുടെ സഹായം പ്രതീക്ഷിക്കുകയാണ് കിച്ചുവിന്റെ വീട്ടുകാരും സുഹൃത്തുക്കളും. സഹായം അക്കൗണ്ടിലേയ്ക്ക് അയക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Account Details:-
Federal Bank, Punalur
Baby Manjusha (His Mother)
Account no. 10280100375902
IFSC:- FDRL0001028
Google pay:- 9497667086
Post Your Comments