KeralaNattuvarthaIndiaNews

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതില്‍ സാധ്യതാ പഠനം നടക്കുന്നു: വ്യക്തമാക്കി കേന്ദ്ര സർക്കാർ

ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി

ഡല്‍ഹി:രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് സാധ്യത പഠനം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കായി വ്യക്തി നിയമങ്ങള്‍ നില നില്‍ക്കുന്നതിനാൽ ഇക്കാര്യത്തിൽ വിശദമായ പഠനം ആവശ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പിവി അബ്ദുല്‍ വഹാബ് എം പി യുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രാജ്യസഭയില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം വിശദീകരിച്ചത്.

ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്താന്‍ കേന്ദ്ര ലോ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതായി കിരണ്‍ റിജ്ജു വ്യക്തമാക്കി. പഠനത്തിൽ ലോ കമ്മീഷന്‍ മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ വിഷയത്തില്‍ നടപടിയുണ്ടാവുന്നത് എന്നും എന്നാൽ ഇതിന് വേണ്ടിവരുന്ന കാലതാമസം എത്രയാണെന്ന് പറയാനാവില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button