Latest NewsNewsIndia

രാജ്യത്തെ വികസന കുതിപ്പിനായി ബുള്ളറ്റ് ട്രെയിനുകള്‍, പ്രധാനമന്ത്രി മോദിയുടെ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

ഡല്‍ഹിയില്‍ നിന്നും അയോദ്ധ്യയിലേയ്ക്ക് വെറും നാല് മണിക്കൂര്‍

ന്യൂഡല്‍ഹി : രാജ്യം അതിവേഗത്തില്‍ വികസനകുതിപ്പ് നടത്തുന്നതിനൊപ്പം ബുള്ളറ്റ് ട്രെയിനുകളും സ്ഥാനം പിടിയ്ക്കുന്നു. നിര്‍ദ്ദിഷ്ട ഡല്‍ഹി- വാരാണസി ബുള്ളറ്റ് ട്രെയിനിന് അയോദ്ധ്യയില്‍ സ്റ്റോപ്പ് ഉണ്ടാകും. ഡല്‍ഹിയില്‍ നിന്നും കേവലം നാല് മണിക്കൂറു കൊണ്ട് അയോദ്ധ്യയില്‍ എത്താനാവും.
ശ്രീരാമന്റെ ജന്മനഗരമായ അയോദ്ധ്യയിലേക്ക് എത്താനാഗ്രഹിക്കുന്നവര്‍ക്ക് ഈ തീരുമാനം കൂടുതല്‍ ഗുണം ചെയ്യും.

Read Also : എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കണം: നിർദേശവുമായി റിസർവ് ബാങ്ക്

ഡല്‍ഹിയില്‍ നിന്നും അയോദ്ധ്യയിലേക്ക് 816 കിലോമീറ്ററാണ് ദൂരമുള്ളത്. നിര്‍ദ്ദിഷ്ട റൂട്ടിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും പദ്ധതി ഗുണം ചെയ്യും. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാണ് ഡല്‍ഹി-വാരാണസി. 865 കിലോമീറ്ററാണ് ഈ ഹൈസ്പീഡ് റെയില്‍ പദ്ധതിയിലൂടെ നിര്‍മ്മിക്കുന്നത്. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഇന്ത്യയിലെ അതിവേഗ റെയില്‍ ഇടനാഴിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഇന്ത്യയില്‍ ബുള്ളറ്റ് ട്രയിന്‍ സര്‍വീസിനായി എട്ട് റൂട്ടുകളാണ് പദ്ധതിയിലുള്ളത്. മുംബൈ- അഹമ്മദാബാദ് (508 കിമീ), ഡല്‍ഹി- നോയിഡ – ആഗ്ര – ലക്‌നൗ- വാരാണസി (865 കി.മീ), ഡല്‍ഹി-ജയ്പൂര്‍- ഉദയ്പൂര്‍ -അഹമ്മദാബാദ് (886 കി.മീ), മുംബൈ- നാസിക് -നാഗ്പൂര്‍ (753 കി.മീ), മുംബൈ- പുനെ- ഹൈദരാബാദ് (711 കി.മീ), ചെന്നൈ- ബാംഗ്ലൂര്‍ -മൈസൂര്‍ (435 കി.മീ), ഡല്‍ഹി -ചണ്ഡീഗഡ് -ലുധിയാന- ജലന്ധര്‍- അമൃത്സര്‍ (459 കി.മീ), വാരണാസി -ഹൗറ (760 കി.മീ) എന്നിവയാണവ.

ഇതില്‍ ആദ്യ പദ്ധതിയായി തിരഞ്ഞെടുത്തിരിക്കുന്നത് മുംബൈ – അഹമ്മദാബാദാണ്. 2023 ഓടെ ഈ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അതിവേഗ സര്‍വീസിനായുള്ള സ്ഥലമെടുപ്പ് ജോലികളില്‍ 90 ശതമാനവും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. ആറു മാസത്തിനുള്ളില്‍ ഈ പ്രവൃത്തി പൂര്‍ത്തിയാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button