ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ദക്ഷിണ കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഷോപ്പിയാനിലാണ് ആക്രമണമുണ്ടായത്.
നാല് പേരടങ്ങുന്ന ഭീകരരുടെ സംഘമാണ് സിആര്‍പിഎഫിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. അജയ് കുമാര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യിലാണ് അജയ് കുമാറിന് വെടിയേറ്റത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഭീകരര്‍ വെടിയുതിര്‍ത്തതോടെ സിആര്‍പിഎഫ് ശക്തമായി തിരിച്ചടിച്ചു. നിലവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെ മേഖല പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
Post Your Comments