ന്യൂഡല്‍ഹി: സിപിഎം കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം. ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയെ തഴഞ്ഞതിനെതിരെ വിവിധ നേതാക്കള്‍ രംഗത്തെത്തി. മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും മന്ത്രി സ്ഥാനം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഘടകം വിമര്‍ശനങ്ങളെ പ്രതിരോധിച്ചത്.
Also Read: ഇ ബുള്‍ജെറ്റ് ആരാധകനോടുള്ള നടൻ സുരേഷ് ഗോപിയുടെ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
മറ്റു സംസ്ഥാനങ്ങളിലെ ചില പ്രതിനിധികളാണ് കേരള ഘടകത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. തീരുമാനം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മുന്‍ ധനമന്ത്രി, മുന്‍ പൊതുമരാമത്ത് മന്ത്രി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയും മാറ്റി നിര്‍ത്തിയെന്നും ഇത് നയപരമായ തീരുമാനമാണെന്നുമായിരുന്നു കേരള ഘടകത്തിന്റെ വിശദീകരണം.
കേരള ഘടകത്തിന്റെ വിശദീകരണം തന്നെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും ഉത്തരമായി നല്‍കിയത്. നിശ്ചിത തവണ മത്സരിച്ച മുന്‍ മന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും മാറ്റിനിര്‍ത്തിയ തീരുമാനം ജനങ്ങള്‍ അംഗീകരിച്ചെന്നും അതിന്റെ തെളിവാണ് കേരളത്തിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ ആരോടും അയിത്തമില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
Post Your Comments