KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ആറായിരത്തിലധികം കേസുകൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 6986 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1013 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3103 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 14015 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 117 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സിറ്റിയിൽ 477 കേസുകൾ രജിസ്റ്റർ ചെയ്തു. 41 പേരാണ് അറസ്റ്റിലായത്. 263 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4339 കേസുകൾ രജിസ്റ്റർ ചെയ്യുകയും 92 പേർ അറസ്റ്റിലാകുകയും 241 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 77 കേസുകളും കൊല്ലം സിറ്റിയിൽ 946 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 477, 41, 263
തിരുവനന്തപുരം റൂറൽ – 4339, 92, 241
കൊല്ലം സിറ്റി – 946, 53, 154
കൊല്ലം റൂറൽ – 77, 77, 139
പത്തനംതിട്ട – 61, 52, 122
ആലപ്പുഴ – 36, 9, 196
കോട്ടയം – 187, 171, 442
ഇടുക്കി – 83, 13, 20
എറണാകുളം സിറ്റി – 182, 32, 147
എറണാകുളം റൂറൽ – 125, 33, 207
തൃശൂർ സിറ്റി – 24, 28, 34
തൃശൂർ റൂറൽ – 41, 38, 122
പാലക്കാട് – 60, 76, 116
മലപ്പുറം – 83, 73, 219
കോഴിക്കോട് സിറ്റി – 6, 6, 6
കോഴിക്കോട് റൂറൽ – 91, 103, 5
വയനാട് – 51, 0, 110
കണ്ണൂർ സിറ്റി – 60, 60, 210
കണ്ണൂർ റൂറൽ – 9, 9, 127
കാസർഗോഡ് – 48, 47, 223

shortlink

Related Articles

Post Your Comments

Related Articles


Back to top button