കൊച്ചി: മദ്യവില്‍പ്പന ശാലകളിലെ അനിയന്ത്രിതമായ തിരക്കിനെതിരെ കേരള സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്നായിരുന്നു കോടതി ഉന്നയിച്ച ചോദ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ശക്തമായിത്തന്നെ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ചു.
Also Read:ഈശോ വിവാദം: കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത്തരം ഇടുങ്ങിയ ചിന്തകൾ തടസ്സമാകുമെന്ന് ഡിവൈഎഫ്ഐ
കടകളില്‍ പോകുന്നവര്‍ വാക്സീന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പോലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് മദ്യവിൽപ്പനശാലകൾക്ക് മുൻപിലെ തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
കന്നുകാലികളെ പോലെയാണ് മദ്യം വാങ്ങാന്‍ എത്തുന്നവരെ കാണുന്നതെന്നും കോടതി വിമർശിച്ചു. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്സീന്‍ എടുത്ത രേഖയോ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്സീന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സീന്‍ എടുക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ മറുപടി നല്‍കണം. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, സർക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. വാക്‌സിൻ നയങ്ങളിലെ അപര്യാപ്തതയും ജനങ്ങളടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്.
Post Your Comments