KeralaLatest NewsIndiaNews

‘കശ്‌മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണം, എന്‍റെ സിരകളിലുമുണ്ട് കശ്മീരിയ്യത് : രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിന് ശേഷം ആദ്യമായാണ് രാഹുൽ കശ്മീർ സന്ദർശിക്കുന്നത്

ജമ്മു കശ്മീർ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ശക്തമായി വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും കശ്മീരിൽ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മുകശ്മീരിലെത്തിയാതാണ് രാഹുൽ ഗാന്ധിയും സംഘവും. കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിന് ശേഷം ആദ്യമായാണ് രാഹുൽ കശ്മീർ സന്ദർശിക്കുന്നത്.

കശ്മീര്‍ വിഷയം പരിഹരിക്കാന്‍ കോൺഗ്രസ് ശ്രമിച്ചെങ്കിലും ബിജെപി എല്ലാ  പ്രവർത്തനങ്ങളും തകർക്കുകയായിരുന്നു എന്നും കശ്മീരിന്റെ സംസ്ഥാന പദവി ലഭിക്കാൻ പോരാടുമെന്നും രാഹുൽ പറഞ്ഞു. കശ്മീര്‍ ജനതയുടെ വേദന മനസ്സിലാക്കി ജനങ്ങൾക്ക് ഒപ്പം നില്‍ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. താൻ കാശ്മീരിയ്യത്തില്‍ വിശ്വസിക്കുന്നതായും തന്‍റെ സിരകളിലും കാശ്മീരിയ്യത് ഉള്ളതായും രാഹുൽ പറഞ്ഞു. തന്റെ കുടുംബം മുമ്പ് കശ്മീരിലായിരുന്നു താമസിച്ചിരുന്നതെന്നും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button