ന്യൂഡല്‍ഹി: 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വീണ്ടും പ്രതിപക്ഷ സഖ്യമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുള്‍പ്പെട്ട സംഘം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി.
കപില്‍ സിബലിന്റെ 73-ാം ജന്മദിനം പ്രമാണിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. കപില്‍ സിബലിന്റെ വസതിയില്‍ പ്രധാന പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും എത്തിയിരുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഉള്‍പ്പെടെ സംഘത്തില്‍ ഉണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം ബി.ജെ.പിയെ നേരിടണമെന്ന് കൂടിക്കാഴ്ചയില്‍ ധാരണയായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ശരദ് പവാര്‍ എന്നിവര്‍ക്ക് പുറമെ, സി.പി.ഐ നേതാവ് ഡി.രാജ, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയാന്‍, ഡി.എം.കെ നേതാവ് തിരുച്ചി ശിവ എന്നിവരും കപില്‍ സിബലിന്റെ വസതിയിലെത്തിയിരുന്നു. അതേസമയം, കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തയച്ച 23 നേതാക്കന്‍മാരില്‍ ഉള്‍പ്പെട്ടവരാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഈ പരിപാടിയില്‍ പങ്കെടുത്തത് എന്നതും ശ്രദ്ധേയമായി.
Post Your Comments