അഹമ്മദാബാദ് : ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ആശുപത്രിയിൽ കഴിയുന്ന സമയത്ത് ഭാര്യ ഭാര്യ ഊര്‍മിള വാസവ (34) യെ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു ഗുജറാത്തിലെ ബറൂച്ച് സ്വദേശി ജിഗ്‌നേഷ് പട്ടേല്‍. ഡ്രിപ്പ് ബോട്ടിലിലൂടെയാണ് യുവതിയ്ക്ക് സയനൈഡ് നൽകിയത്.
ഗുജറാത്തിലെ അങ്കലേശ്വറിലാണ് സംഭവം. കൊലപാതകത്തിന് ഒരു മാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ജൂലൈ 8ന് രാവിലെ നെഞ്ചുവേദനയെ തുടർന്ന് ഊര്‍മിളയെ അങ്കലേശ്വര്‍ ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് ഊര്‍മിളയുടെ മരണം. ഈ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
read also: എക്സ്പോ 2020 ദുബായ്: സൗജന്യ ടിക്കറ്റുകൾ ലഭിക്കുന്നത് ആർക്കെല്ലാം?
ആരോഗ്യപ്രശ്‌നങ്ങളാകും ഊര്‍മിളയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വെള്ളിയാഴ്ച ലഭിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. സയനൈഡ് ഉള്ളില്‍ ചെന്നാണ് ഊര്‍മിള മരിച്ചതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടിൽ വ്യക്തമായതോടെയാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ദാമ്പത്യ പ്രശ്‌നങ്ങളുടെ പേരില്‍ ജിഗ്‌നേഷ് ഊര്‍മിളയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ഏഴ് വര്‍ഷം മുന്‍പാണ് ഊര്‍മിളയെ ജിഗ്‌നേഷ് പ്രണയിച്ച് വിവാഹം കഴിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഊര്‍മിള ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, ഡോക്ടര്‍മാരും മറ്റു ആശുപത്രി ജീവനക്കാരും ഇല്ലാത്ത സമയത്ത് സിറിഞ്ച് ഉപയോഗിച്ച് സയനൈഡ് ലായനി ഡ്രിപ്പ് കുപ്പിയിലേക്ക് കുത്തിവയ്ക്കുകയായിരുന്നു ജിഗ്നേഷ് . അങ്കലേശ്വറില്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍നിന്നാണ് സയനൈഡ് കൈക്കലാക്കിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
Post Your Comments