Latest NewsNewsIndia

കശ്മീരില്‍ വന്‍തോതില്‍ ആയുധശേഖരങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു, രാജ്യത്ത് കനത്ത ജാഗ്രത

ശ്രീനഗര്‍ : ജമ്മുകശ്മിരിലെ പൂഞ്ചില്‍ നിന്നും വന്‍തോതില്‍ ആയുധശേഖരം പിടിച്ചെടുത്തു. തോക്കുകളും വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധശേഖരമാണ് ബിഎസ്എഫ് സേന പിടിച്ചെടുത്തത്. ബിഎസ്എഫും രാഷ്ട്രീയ റൈഫിള്‍സും, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് പൂഞ്ചിലെ വനമേഖലയായ സന്‍ഗാഡില്‍ തിരച്ചില്‍ നടത്തിയത്. ഇത്രയും ആയുധങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ രാജ്യത്ത് എല്ലാ നഗരങ്ങളിലും ജാഗ്രത വേണമെന്നും ബിഎസ്എഫ് അറിയിച്ചു.

Read Also : കേരളത്തില്‍ വിവാഹ ധൂര്‍ത്തും ആര്‍ഭാടവും നിരോധിക്കും, നിയമനിര്‍മ്മാണ ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് വനിതാ കമ്മീഷന്‍

രണ്ട് എകെ-47 റൈഫിളുകള്‍, നാല് എകെ- 47 മാഗസിന്‍ , ഒരു ചൈനീസ് പിസ്റ്റല്‍, 10 പിസ്റ്റല്‍ മാഗസിന്‍, ഒരു സെറ്റ് ഐ-കോം, നാല് ചൈനീസ് ഗ്രനേഡുകള്‍, നാല് നോണ്‍ ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, ഒമ്പത് ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, ചൈനീസ് ഗ്രനേഡുകളുടെ പതിനഞ്ച് ഫ്യൂസ് ഡിറ്റണേറ്ററുകള്‍, 257 റൗണ്ട് എകെ-47 വെടിയുണ്ടകള്‍, 68 റൗണ്ട് 9 എംഎം ചൈനീസ് വെടിയുണ്ടകള്‍, 23 റൗണ്ട് 7.65 എംഎം വെടിയുണ്ടകള്‍, രണ്ട് നോക്കിയ മൊബൈലുകള്‍, 12 ബാറ്ററി ചാര്‍ജര്‍ ,രണ്ട് ഒമ്പത് വോള്‍ട്ട് ബാറ്ററികള്‍ എന്നിവയാണ് ബിഎസ്എഫ് സേന പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button