KeralaLatest NewsNews

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ മൂന്നുമാസത്തിനിടെ പൊലീസ്​ ഈടാക്കിയത് 55 കോടി രൂ​പ

പ​ല കു​റ്റ​ങ്ങ​ള്‍​ക്കും 1000 മു​ത​ല്‍ 3000 രൂ​പ​വ​രെ​യാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ പൊലീസ് പിഴ ചുമത്തുന്നത്​ തുടരുകയാണ്. മൂന്നുദിവസത്തിനിടെ 70,000 പേരില്‍ നിന്നാണ് നാല്​ കോടി രൂപ​ മാസ്​ക്​ ധരിക്കാത്തതിനും കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും പറഞ്ഞ് പൊലീസ്​ ഈടാക്കിയത്​.

മാസ്​ക്​ ധരികാത്തതിന്​ മാത്രം മൂന്നുമാസത്തിനിടെ 55 കോടി രൂ​പയാണ്​ പിഴ ചുമത്തിയത്. ഇക്കാലയളവില്‍ 10 ലക്ഷം പേരില്‍നിന്നായാണ്​ പിഴ ഈടാക്കിയത്​. മേ​യി​ല്‍ 2.60 ല​ക്ഷം, ജൂ​ണി​ല്‍ മൂ​ന്ന്​ ല​ക്ഷം, ജൂ​ലൈ​യി​​ല്‍ 4.34 ല​ക്ഷം എന്നിങ്ങനെയാണ്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴ ചുമത്തിയവരുടെ എണ്ണം.

Read Also  :  മിഷന്‍ 2022! യുപിയിൽ ബിജെപിയെ താഴെയിറക്കുമെന്നു കോൺഗ്രസ്, 403 മണ്ഡലങ്ങളിലും പദ്ധതി, കഴിഞ്ഞ തവണ കിട്ടിയത് 5 സീറ്റ്

മ​റ്റ്​ കു​റ്റ​ങ്ങ​ള്‍ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്​​ഥന്റെ മ​നോ​ധ​ര്‍​മ​മ​നു​സ​രി​ച്ച്‌​ പി​ഴ കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യും. പ​ല കു​റ്റ​ങ്ങ​ള്‍​ക്കും 1000 മു​ത​ല്‍ 3000 രൂ​പ​വ​രെ​യാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം മാ​സ്​​ക്​ ലം​ഘ​നം ഒഴികെ മ​റ്റ്​ കു​റ്റ​ങ്ങ​ളി​ല്‍ ആ​കെ എ​ത്ര കി​ട്ടി​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ തു​ക ല​ഭ്യ​മ​ല്ല.കോ​വി​ഡ്​ മാനദണ്ഡ ലം​ഘ​നമെ​ന്ന നി​ല​യി​ലാ​ണ്​ പെ​റ്റി​യെ​ഴു​തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button