Latest NewsNewsIndia

കേരളത്തിൽ മതപരമായ ഒത്തുചേരലുകൾ അനുവദിച്ചത് സർക്കാരിന്റെ മോശം ആശയമായിരുന്നു : ഇൻസാകോഗ് ഡയറക്ടർ

അതേസമയം, കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് സെപ്തംബർ-ഒക്ടോബർ മാസങ്ങളിലണ് പ്രതീക്ഷിക്കുന്നത്

ന്യൂഡൽഹി : കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ ഏജൻസിയായ ഇൻസാകോഗ് ഡയറക്ടർ അനുരാഗ് അഗർവാൾ. മതപരമായ ഒത്തുചേരലുകൾ അനുവദിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിൽ കോവിഡ് കേസുകളുടെ വർധനവ് ഒഴിവാക്കാമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മതപരമായ ഒത്തുചേരലുകൾ അനുവദിച്ചത് കേരള സർക്കാരിന്റെ മോശം ആശയമായിരുന്നു.
അവശ്യസേനവങ്ങൾ മാത്രമാണ് സർക്കാർ തുറന്നുകൊടുക്കേണ്ടിയിരുന്നത്. മതപരമായ ഒത്തുചേരലുകൾ അനുവദിച്ചില്ലായിരുന്നുവെങ്കില്‍ 13,000 കോവിഡ് കേസുകളിൽ നിന്ന് 20,000 കേസുകളിലേക്ക് കേരളം എത്തില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയുമായി താരതമ്മ്യപ്പെടുത്തുമ്പോൾ കേരളത്തില്‍ കോവിഡ് വ്യാപനത്തെ പിടിച്ചുനിർത്താനാവുന്നില്ല. ഇവിടെ ഇനിയും കേസുകൾ ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  2005ല്‍ ജാമ്യത്തിലിറങ്ങി ഏഴ് വര്‍ഷത്തോളം ഒളിവില്‍ പോയി: സൂര്യനെല്ലി കേസ് പ്രതി എസ് ധര്‍മ്മരാജന് വീണ്ടും ജാമ്യം

അതേസമയം, കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് സെപ്തംബർ-ഒക്ടോബർ മാസങ്ങളിലണ് പ്രതീക്ഷിക്കുന്നത്. രണ്ടാം തരംഗം വിവിധ സമയങ്ങളിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയെന്നതിനാൽ രണ്ടാം തരംഗം അവാസനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനാണ് കോവിഡിൽ നിന്ന് രക്ഷതേടാനുള്ള ഒരേയൊരു മാർഗമെന്നും ഇന്ത്യൻ വാക്‌സിനുകൾക്ക് കോവിഡിൽ നിന്ന് 60 ശതമാനം വരെ സംരക്ഷണം നൽകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button