Latest NewsNewsIndia

കര്‍ഷകരെ ചേര്‍ത്തുപിടിച്ച് കേന്ദ്രസര്‍ക്കാര്‍: കര്‍ഷകരുടെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിച്ചത് കോടികള്‍

പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത് 9.75 കോടി കര്‍ഷകര്‍ക്ക്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം കേന്ദ്രസര്‍ക്കാര്‍ 9 -ാം ഗഡു പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കര്‍ഷകരുടെ അക്കൗണ്ടില്‍ 2000 രൂപയുടെ ഒരു ഗഡു നിക്ഷേപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. 9.75 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 19,508 കോടി തവണകളായി അയച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തു.

Read Also : റമീസിന്റെ മരണത്തിനിടയാക്കിയ കാറോടിച്ച അശ്വിന്റെ മരണത്തിൽ പ്രതികരണവുമായി ബന്ധുക്കൾ: മരണം എകെജി ആശുപത്രിയിൽ

ചെറുകിട കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സാമ്പത്തിക സഹായ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന. പ്രതിവര്‍ഷം 6,000 രൂപയാണ് പദ്ധതി വഴി കര്‍ഷകര്‍ക്ക് ലഭിക്കുക. മൂന്ന് ഗഡുക്കളായി ഈ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുകയാണ് ചെയ്യുക. രണ്ടേക്കറില്‍ താഴെ കൃഷി ഭൂമി ഉള്ള ആര്‍ക്കും പി.എം കിസാന്‍ യോജനയില്‍ അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button