തിരുവനന്തപുരം : ബലിയിടാൻ പോയ യുവാവിന് 500 രൂപയുടെ രസീത് നല്‍കി 2000 രൂപ പിഴയായി വാങ്ങിയ പോലീസുകാരനെതിരെ നടപടി. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അരുണ്‍ ശശിയെയാണ് സസ്പെന്‍ഡ് ചെയ്തത്. പിതൃതര്‍പ്പണത്തിനെത്തിയ യുവാവില്‍ നിന്ന് ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് പറഞ്ഞ് പിഴത്തുക അടിച്ചുമാറ്റിയതിന്നാണ് സസ്പെന്‍ഷന്‍. സംഭവത്തില്‍ സിഐയ്ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also : മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പ്രതികാരമായി കാമുകിയുടെ വീടിന് തീയിട്ട യുവാവ് പിടിയിൽ
ഇന്നലെ രാവിലെ 10.30ന് ശ്രീകാര്യം മാര്‍ക്കറ്റിന് മുന്നിലായിരുന്നു സംഭവം. ശ്രീകാര്യം വെഞ്ചാവോട് സ്വദേശിയായ വീട്ടമ്മയ്ക്കും മകനുമെതിരെയാണ് പൊലീസ് പിഴ ചുമത്തിയത്. ശ്രീകാര്യം പുലിയൂര്‍ക്കോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലേക്ക് കാറില്‍ പോകുകയായിരുന്നു ഇരുവരും. ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ലോക്ക്ഡൗണ്‍ ആണെന്ന് അറിയില്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിച്ചെന്നും, തിരികെ പോകാം എന്ന് പറഞ്ഞിട്ടും പിഴ ചുമത്തുകയായിരുന്നു.
അതേസമയം കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പോലീസ് ക്രൂരതകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. അടുത്തിടെയുണ്ടായ ചില വിഷയങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ സംബന്ധിച്ചാണ് കക്ഷിരാഷ്ട്രീയഭേദമന്യേ ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തിയിട്ടുള്ളത്.
Post Your Comments