ന്യൂഡല്‍ഹി : രാജ്യത്തിന്റെ സുരക്ഷയ്ക്ക് തുരങ്കം വെയ്ക്കുന്ന ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഏതറ്റം വരെ പോകുമെന്നും ശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എന്‍ സുരക്ഷാകൗണ്‍സില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണം വേണമെന്ന് നരേന്ദ്രമോദി പറഞ്ഞു. സമുദ്ര വ്യാപാരമേഖലയിലെ തടസങ്ങള്‍ നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മോദി ചൂണ്ടിക്കാട്ടി.
Read Also : വാക്സിൻ ക്ഷാമം: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം
കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചാണ് യോഗം തുടങ്ങിയത്. സമുദ്ര സുരക്ഷയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. കടല്‍കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ച് പിടിക്കണം, രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്നും മോദി പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സുരക്ഷ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷനാകുന്നത്.
Post Your Comments