കൊച്ചി: സംസ്ഥാന സർക്കാരിനെ പരോക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. കടകൾ തുറന്നു ഇനി ‘തള്ളരുത്’ എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. ഓണത്തോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുകയും കടകളെല്ലാം നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകുകയും ചെയ്ത സർക്കാർ തീരുമാനത്തെയാണ് താരം പരിഹസിക്കുന്നത്. ഇതോടൊപ്പം, വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെയും താരം പരിഹസിക്കുന്നു.
താരത്തിന്റെ പോസ്റ്റിനു താഴെ കമ്പ്യൂട്ടർ വത്കരണത്തിനെതിരെ മുൻപ് സി പി എം പുറത്തിറക്കിയ ‘തൊഴിൽ തിന്നുന്ന ബകൻ’ എന്ന പുസ്തകത്തിന്റെ ചിത്രം പങ്കുവെച്ചയാൾക്ക് ജോയ് മാത്യു നൽകിയ മറുപടി ശിവൻകുട്ടിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. ‘ശിവൻ കുട്ടി കാണണ്ട, പാഠപുസ്തകം ആക്കിക്കളയും’ എന്നാണു ജോയ് മാത്യു പരിഹസിക്കുന്നത്.
കമ്പ്യൂട്ടർ വത്കരണത്തിനെതിരെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിലായിരുന്നു സി പി എം ഇത്തരമൊരു പുസ്തകവുമായി രംഗത്തെത്തിയത് എന്നായിരുന്നു പിന്നീട് ഇതിനെ നേതൃത്വം ന്യായീകരിച്ചത്. കോവിഡ് സാഹചര്യത്തിൽ നിലവിൽ ഡിജിറ്റല്‍ ക്ലാസുകള്‍ രാജ്യവ്യാപകമായി നടക്കുകയാണ്. സ്കൂള്‍ തലം മുതല്‍ കോളേജ് തലംവരെ ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ നടക്കുകയാണ്. കേരളത്തിലും അങ്ങനെ തന്നെ. ‘തൊഴില്‍ തിന്നുന്ന ബകന്‍’ എന്ന് പറഞ്ഞ് കമ്പ്യൂട്ടറിനെ വിമര്‍ശിച്ച പാര്‍ട്ടി ഇന്ന് അതില്‍ നിന്നൊക്കെ ഒരുപാട് മാറിയിട്ടുണ്ട്.
Post Your Comments