ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി സിപിഎം. ബിജെപിയെ തടയാന്‍ ബംഗാളില്‍ തൃണമൂലിന് മാത്രമേ സാധിക്കൂവെന്ന ചിന്ത ജനങ്ങളില്‍ ഉടലെടുത്തതാണ് സിപിഎമ്മിന് തിരിച്ചടിയായതെന്ന് ബംഗാള്‍ ഘടകം പറഞ്ഞു.
ബംഗാളില്‍ ബിജെപിയെയും തൃണമൂലിനെയും സിപിഎം തുല്യമായി എതിര്‍ത്തത് തൃണമൂലിന് ഗുണം ചെയ്‌തെന്നാണ് ബംഗാള്‍ ഘടകത്തിന്റെ കണ്ടെത്തല്‍. ബിജെപി വിരുദ്ധ പ്രചാരണം തൃണമൂലിനുള്ള വോട്ടായി മാറിയെന്നും സിപിഎം വിലയിരുത്തി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ബംഗാള്‍ ഘടകത്തിന്റെ വിശദീകരണം.
അതേസമയം, ബംഗാളിലെ തോല്‍വിയെ സിപിഎം കേരള ഘടകം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് തന്ത്രം പരാജയപ്പെട്ടെന്നും ബിജെപിയെ മുഖ്യശത്രുവായി കാണാതിരുന്നതാണ് പരാജയത്തിന് കാരണമെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി.
Post Your Comments