കാബൂൾ : അഫ്ഗാനിസ്ഥാനിലെ പല പ്രദേശങ്ങളും പിടിച്ചെടുക്കുന്നതിനിടയിലാണ് താലിബാൻ ഭീകരർ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
Read Also : ശനി ദേവനെ ആരാധിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
താലിബാൻ ഭീകരർ അവർ പറയുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും പേരുകളും പ്രായവും അറിയിക്കാൻ ആവശ്യപ്പെടും. തുടർന്ന് അവരെ കടത്തി കൊണ്ട് പോയി വിവാഹം കഴിക്കും . താലിബാൻ ഭീകരർ ഏറ്റെടുക്കുന്ന പട്ടണങ്ങളിലെ പെൺകുട്ടികളുടെ സ്കൂളുകൾ അടച്ചുപൂട്ടുകയാണ്. ബുർഖ ധരിച്ചാൽ മാത്രമേ സ്ത്രീകൾക്ക് വീടുവിട്ടിറങ്ങാനും അനുവാദമുള്ളൂ .ബമ്യാൻ പ്രവിശ്യയിലെ സെൻട്രൽ ഹൈലാൻഡ്‌സിലെ സൈഗൻ എന്ന വിദൂര ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അവിടെയും താലിബാൻ ഭീകരർ ഏറെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി.
നൂറുകണക്കിന് യുവതികളെയാണ് ഇത്തരത്തിൽ താലിബാൻ ഭീകരർ അടിമകളാക്കിയതെന്ന് പ്രദേശവാസികളും ഉദ്യോഗസ്ഥരും പറയുന്നു . താലിബാന്റെ മുന്നേറ്റത്തെ ഭയക്കുന്ന കുടുംബങ്ങൾ സ്ത്രീകളെയും പെൺകുട്ടികളെയും അഫ്ഗാൻ തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള സുരക്ഷിത പ്രദേശങ്ങളിലേക്ക് അയയ്‌ക്കുകയാണിപ്പോൾ . തഖർ, ബഡാക്ഷൻ എന്നീ രണ്ട് വടക്കൻ അഫ്ഗാൻ പ്രദേശങ്ങളിലെ സ്ത്രീകളെ താലിബാൻ ഭീകരർ ഇത്തരത്തിൽ നിർബന്ധിച്ച് വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ ഉണ്ട് .
Post Your Comments