നെടുങ്കണ്ടം: ഭര്‍ത്താവിന്റെ വിട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍ . നെടുങ്കണ്ടത്തെ ജയില്‍ വാര്‍ഡന്‍ കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 24 കാരിയായ ദേവികയെ വീട്ടിലെ ശുചിമുറിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അര്‍ജ്ജുന്‍ പൊലീസിന് നല്‍കിയ മൊഴി.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാത്രി ശുചിമുറിയില്‍ പോയ ദേവികയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലില്‍ ശുചിമുറിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് അര്‍ജ്ജുന്‍ പറയുന്നത്. എന്നാല്‍ പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കപ്പുറത്തേക്കുള്ള ദൂരൂഹത സംഭവത്തിനുണ്ടെന്ന് ബോധ്യപ്പെട്ടത്.
Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ
മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപിച്ചു.കട്ടപ്പന ഡിവൈഎസ്‌പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്‌പി പറഞ്ഞു. സന്യാസിയോട് സ്വദേശിനിയായ ദേവിക നെടുങ്കണ്ടം എംഇഎസ് കോളജില്‍ രണ്ടാം വര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ്. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് അര്‍ജുന്‍. മൂന്നര വയസ്സുള്ള ആര്യന്‍ ഏക മകനാണ്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു.
Post Your Comments