Latest NewsNewsInternational

1200 മൈൽ സഞ്ചരിച്ച് ബ്രിട്ടീഷ് റെക്കോര്‍ഡുകള്‍ തകര്‍ത്തുവന്ന വവ്വാലിനെ പൂച്ച പിടിച്ചു

ലണ്ടൻ: 1200 മൈൽ സഞ്ചരിച്ച് ബ്രിട്ടീഷ് റെക്കോര്‍ഡുകള്‍ തകര്‍ത്ത വവ്വാലിനെ പൂച്ച പിടിച്ചു. ലണ്ടനിൽ നിന്ന് റഷ്യയിലേക്ക് 1200 മൈലിലധികം പറന്നാണ് വവ്വാല്‍ ബ്രിട്ടീഷ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. പക്ഷെ പറക്കലിനൊടുവിൽ വവ്വാലിനെ ഒരു പൂച്ച പിടിച്ചുകയായിരുന്നു. ലണ്ടനില്‍ നിന്ന് പടിഞ്ഞാറന്‍ റഷ്യയിലേക്ക് 1,254 മൈല്‍ ദൂരം സഞ്ചരിച്ച സമയത്ത് അതിന്‍റെ വലിപ്പം ഒരു മനുഷ്യന്‍റെ തള്ളവിരലിനോളം മാത്രമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Also Read:വീണ്ടും ഇരുപതിനായിരത്തിന് മുകളിൽ രോഗികൾ: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

റഷ്യന്‍ ഗ്രാമമായ മോള്‍ജിനോയില്‍ നിന്ന് കണ്ടെത്തിയ വവ്വാലിന് 2016 -ല്‍ ഹീത്രോയ്ക്ക് സമീപമുള്ള പാര്‍ക്കില്‍ നിന്നും ഇതിനെ തിരിച്ചറിയാനുള്ള ഒരു വളയമിട്ടിരുന്നു. അവളുടെ യാത്ര യുകെയില്‍ നിന്ന് രേഖപ്പെടുത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനങ്ങളില്‍ ഒന്നായി ഇപ്പോൾ ശാസ്ത്രലോകം കണക്കാക്കുന്നു. ഇത് ലോകത്തിലെത്തന്നെ ഏറ്റവുമധികം നീണ്ട വവ്വാല്‍ ദേശാടനങ്ങളിലൊന്നാണെന്നാണ് കണ്ടെത്തൽ.

റഷ്യന്‍ മൃഗസംരക്ഷണ സംഘം ജൂലൈ 30 -ന് വവ്വാലിനെ കണ്ടെത്തുമ്പോള്‍ അത്‌ പൂച്ച പിടിച്ച്‌ മുറിവേറ്റ നിലയിലായിരുന്നു. അധികം വൈകാതെ അത് മരണത്തിന് കീഴടങ്ങി. അതിനുശേഷം മാത്രമാണ് അതിന്‍റെ ശരീരത്തില്‍ ഉള്ള വളയത്തില്‍ ലണ്ടന്‍ സൂവെന്ന അടയാളം വച്ചതായി കാണുന്നത്. അത്‌ ഒരു വലിയ കണ്ടെത്തലിനാണ് വഴിവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button