KeralaLatest NewsNews

കോട്ടയം എസ്പിയ്‌ക്കെതിരെ പരാതിയുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

കോട്ടയം: കോട്ടയം എസ്പിക്കെതിരെ പരാതിയുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഓർത്തഡോക്സ് സഭയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് ഗോവ രാജ് ഭവനിലേക്ക് എസ്പി സന്ദേശം അയച്ചുവെന്നാണ് ശ്രീധരൻ പിള്ളയുടെ പരാതി.

Read Also: തലചായ്ക്കാൻ ഇടമില്ല, ബന്ധു വീട്ടില്‍ അഭയം തേടി കേരളത്തിൽ നിന്നുള്ള ദേശീയ കായികതാരവും അമ്മയും

പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറഞ്ഞതിന്റെ കാരണം എന്തെന്നോ നിയമ തടസം എന്താണെന്നോ എസ്പി അറിയിച്ചില്ലെന്നും ശ്രീധരൻപിള്ള ആരോപിക്കുന്നു. കോട്ടയം ദേവലോകം അരമനയിൽ ഓർത്തഡോക്സ് ബാവ അനുസ്മരണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു സംസ്ഥാനത്തിന്റെ ഗവർണറോട് പരിപാടിയിൽ പങ്കെടുക്കുന്നത് അനുചിതം എന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രദേശം മൈക്രോ കണ്ടെയിൻമെന്റ് സോൺ ആണെന്ന് അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് കോട്ടയം എസ്പി ഡി ശിൽപ ഒരു പ്കമുഖ മാദ്ധ്യമത്തോട് പ്രതികരിച്ചു. പ്രദേശത്തെ നിയന്ത്രണം മാറിയതോടെ ചടങ്ങിന് അനുമതി നൽകിയെന്നും എസ്പി വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ മുപ്പതോളം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് കൈമാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button