Latest NewsNewsIndia

സൈനിക യൂണിഫോം ധരിച്ച് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തിയ യുവാവ് പിടിയില്‍: കാരണം കേട്ട് പോലീസ് ഞെട്ടി

മുംബൈ: വ്യാജ സൈനിക യൂണിഫോം ധരിച്ച് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തിയ യുവാവ് പിടിയില്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ കോടലി രവികുമാര്‍ (26) എന്നയാളാണ് പിടിയിലായത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശനം നിരോധിക്കപ്പെട്ട മേഖലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് രവികുമാര്‍ പിടിയിലായത്.

Also Read: രാജ്യത്തെ അരക്ഷിതമാക്കാനുള്ള പാകിസ്ഥാന്റെ ശ്രമം വിജയിക്കില്ല: താലിബാൻ ഭീഷണി മറികടക്കുമെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ്

കൊമേഴ്‌സില്‍ ബിരുദം നേടിയ രവികുമാറിന് ജോലി ലഭിച്ചിരുന്നില്ല. ഇതോടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായി. തുടര്‍ന്ന് തനിയ്ക്ക് സൈന്യത്തില്‍ ജോലി ലഭിച്ചെന്ന് വരുത്തിത്തീര്‍ക്കാനായാണ് രവികുമാര്‍ വ്യാജ സൈനിക യൂണിഫോം സംഘടിപ്പിച്ചത്. മുംബൈയില്‍ സൈനിക പരിശീലനത്തിന് പോകുകയാണെന്ന് കള്ളം പറഞ്ഞ് ചൊവ്വാഴ്ചയാണ് യുവാവ് വീട് വിട്ടിറങ്ങിയത്.

മുംബൈയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ശേഷമാണ് രവികുമാര്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് സൈനിക യൂണിഫോമില്‍ സെല്‍ഫി എടുത്ത് മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. എന്നാല്‍, പിടിയിലായ ശേഷവും താന്‍ സൈനികനാണെന്നാണ് രവികുമാര്‍ പറഞ്ഞത്. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ പോസ്റ്റിംഗ് സംബന്ധമായ കാര്യങ്ങള്‍ ചോദിച്ചു. കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ വന്നതോടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

രവികുമാറിനെതിരെ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സമാനമായ രീതിയില്‍ ഇയാള്‍ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ രവികുമാറിനെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button