കോഴിക്കോട് : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടർന്ന് നടന്‍മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മമ്മൂട്ടിക്കെതിരെ കേസെടുത്ത പോലീസ് ഡിവൈഎഫ്ഐ നേതാവിനെതിരെ എന്തുകൊണ്ടാണ് എടുക്കാത്തതെന്ന ചോദ്യമാണ് ശ്രീജിത്ത് ഉന്നയിക്കുന്നത്.
ഡിവൈഎഫ്ഐ നേതാവ് എ എ റഹിമും സംഘവും ഫാമിൽ കിളയ്ക്കാൻ പോയപ്പോഴെടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം. റഹീം തന്നെ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഫോട്ടോയിൽ 35 ലധികം ആളുകളുണ്ട്. ഇത് കേസെടുക്കാൻ പറ്റിയ ആൾക്കൂട്ടമാണോ പൊലീസേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
Also Read:അമിതാഭ് ബച്ചന്റെ ബംഗ്ലാവില്‍ ഉള്‍പ്പെടെ നാലിടങ്ങളില്‍ ബോംബ് ഭീഷണി: രണ്ട് പേര്‍ അറസ്റ്റില്‍
അതേസമയം, കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴായിരുന്നു മമ്മൂട്ടിക്കും പിഷാരടിക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദ്ഘാടന പരിപാടി നടന്നത്. ശേഷം ഇരുവരും ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ ബ്ലോക്കില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ആള്‍ക്കൂട്ടം ഉണ്ടാക്കിയെന്നാണ് കേസ്. അതേസമയം, ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്. ഇതിന് ശേഷം ആള്‍ക്കൂട്ടമുണ്ടാകുകയും ജനങ്ങള്‍ താരങ്ങള്‍ക്ക് ചുറ്റും കൂടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments