ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇനി മുതല്‍ രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ഇന്ത്യന്‍ ആര്‍മി, പൊലീസ്, സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് നല്കാന് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ, റിയാസി, പൂഞ്ച്, രജൗരി, കത്വ, സാംബ, റമ്പാന്, കിഷ്ത്വാര്‍, ഉധംപൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ കത്തെഴുതി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ജമ്മു കാശ്മീര്‍ യഥാര്‍ത്ഥ ജനാധിപത്യത്തിനും വികസനത്തിനും നല്ല ഭരണത്തിനും സാക്ഷ്യം വഹിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം ഇന്ത്യയുടെ അളവുകോലും അഖണ്ഡതയും അളക്കാനാവാത്തവിധം ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം
ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് കൃത്യമായ പരിശോധനയ്ക്കു ശേഷം ഇതുമായി ബന്ധപ്പെട്ട വിശാദാംശങ്ങള്‍ തയ്യാറാക്കുന്നതിനായി ജില്ലാതലത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിയില്‍ ഇന്ത്യന്‍ ആര്‍മി, എസ്.എസ്.പി, എ.ഡി.സി, ഡി.പി.ഒ അല്ലെങ്കില്‍ എ.സി പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടാം. ജില്ലാതലത്തില്‍ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള സമിതിയില്‍ സൈന്യത്തിലെ പ്രതിനിധികളും ഉള്ക്കൊളളാമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പേരുകള്‍ നല്കാന് സാധിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ വിവരങ്ങള്‍ കണ്ടീട്ടാണ് ഉള്ള നിര്‍ദ്ദേശവും കത്തില്‍ പറയുന്നു.രാജ്യത്തിനുവേണ്ടിയുള്ള നേട്ടങ്ങള്‍, സംഭാവനകള്‍, ത്യാഗങ്ങള്‍ എന്നിവയെ ബഹുമാനിക്കുന്നതിനായി സ്വാതന്ത്ര്യസമര സേനാനികളുടെയും മറ്റ് പ്രശസ്ത വ്യക്തികളുടെയും പേര് സംസ്ഥാനത്തെ 14 സ്കൂളുകള്‍ക്ക് നല്കാന് തീരുമാനിച്ചതായി പഞ്ചാബ് സര്‍ക്കാര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബിലെ സംഗ്രൂര്‍, ജലന്ധര്‍, ലുധിയാന, പട്യാല, ഹോഷിയാര്‍പൂര്‍, എസ്ബിഎസ് നഗര്‍, തര്ണ് തരന്, അമൃത്സര്‍, എസ്എഎസ് നഗര്‍, ഫത്തേഗഡ് സാഹിബ് എന്നിവിടങ്ങളിലെ 17 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പേര് സര്‍ക്കാര്‍ ജൂലായില്‍ നല്‍കിയിരുന്നു.
Post Your Comments