ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ നീരജ് ചോപ്ര ദേശീയഗാനം കേട്ടപ്പോള്‍ വികാരാധീനനായി. താന്‍ കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നുവെന്ന് നീരജ് പറഞ്ഞു. മെഡല്‍ നേട്ടം ഇന്ത്യയുടെ ഇതിഹാസ താരമായിരുന്ന മില്‍ഖാ സിംഗിന് സമര്‍പ്പിക്കുന്നുവെന്നും നീരജ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ സ്വര്‍ണ മെഡലിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇന്ന് സവിശേഷമായ എന്തെങ്കിലും കാഴ്ചവെയ്ക്കണമെന്നായിരുന്നു ആഗ്രഹം. ഒളിമ്പിക് റെക്കോര്‍ഡ് തിരുത്തിയെഴുതണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ കളിക്കാന്‍ സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. അന്താരാഷ്ട്ര മത്സരങ്ങള്‍ എനിക്ക് ഏറെ പ്രധാനമാണ്’ – നീരജ് ചോപ്ര പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് നീരജ് ചോപ്ര. 2008ല്‍ അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നേടിയ സ്വര്‍ണം മാത്രമാണ് ഇന്ത്യയ്ക്ക് വ്യക്തിഗത ഇനങ്ങളില്‍ ഇതുവരെ അവകാശപ്പെടാന്‍ ഉണ്ടായിരുന്നത്. 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ജാവലിന്‍ ത്രോയില്‍ നീരജ് സ്വര്‍ണം നേടിയത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണവും ഇതുതന്നെയാണ്.
Post Your Comments