തിരുവനന്തപുരം: മറ്റൊരു കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞുപോയ ഇന്നോവ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളതെന്ന് റിപ്പോര്‍ട്ട്.
നിരവധി കേസുകളാണ് ഇന്നോവയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന ഈ നാടകീയ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാജീവ് ചന്ദ്രശേഖരന്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
Read Also : യുവതിക്ക് അശ്ലീലസന്ദേശവും വിഡിയോയും: പ്രധാനാധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് നാട്ടുകാർ
പാളയം ഭാഗത്ത് വച്ചാണ് രാജീവ് ചന്ദ്രശേഖരന്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇന്നോവ ഇടിച്ചത്. തുടര്‍ന്ന് നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇന്നോവയെ പിന്തുടര്‍ന്നെങ്കിലും വാഹനം അപ്രത്യക്ഷമാകുകയായിരുന്നു. ഒടുവില്‍, കയ്യില്‍ കിട്ടിയ രജിസ്ട്രേഷന്‍ നമ്പര്‍ വെച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്തതാണെന്ന് തിരിച്ചറിഞ്ഞത്.
ഇടിച്ച കാറില്‍ പ്രസ്സ് സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നുവെന്ന് രാജീവ് പറയുന്നു. വാഹനത്തെ ശാസ്തമംഗലം പൈപ്പിന്മൂട് വരെ പിന്തുടര്‍ന്നെങ്കിലും ഇന്നോവ ഒന്ന് സ്ലോ പോലും ചെയ്യാതെ വീണ്ടും പാഞ്ഞുപോകുകയായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖരന്‍ നായര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ രജസ്ട്രേഷന്‍ നമ്പര്‍ നല്‍കിയപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ള ഇന്നോവയായിരുന്നു ഇത്. നിലവില്‍ ഈ വാഹനത്തിനെതിരെ 27 കേസുകള്‍ ആണുള്ളത്. ഈ വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സഹിതം പോസ്റ്റുകള്‍ ഇട്ടതോടെ സംഭവം വൈറലാകുകയായിരുന്നു.
Post Your Comments