ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കി താരങ്ങളെ അഭിനന്ദിച്ചും കണ്ണീരണിഞ്ഞ താരങ്ങളെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്നി മെഡലെന്ന ചരിത്ര നേട്ടം സ്വപ്‌നം കണ്ട് കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീം ബ്രിട്ടനോട് പൊരുതി തോറ്റ താരങ്ങളെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയും കണ്ണീരണിഞ്ഞ താരങ്ങളെ ആശ്വസിപ്പിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ സംഭാഷണം.
ബ്രിട്ടനെതിരായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ തോറ്റതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമിന്റെ പോരാട്ട വീര്യത്തെ അഭിനന്ദിച്ചും കണ്ണീരണിഞ്ഞ താരങ്ങളെ ആശ്വസിപ്പിച്ചും പ്രധാനമന്ത്രി ഫോണില്‍ വിളിച്ചത്. അവസാന നിമിഷം വരെ പൊരുതിയെങ്കിലും മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രിട്ടന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്കായി ആദ്യ ഹാട്രിക്ക് നേടിയ വന്ദന കടാരിയ, സലീമ ടിറ്റെ തുടങ്ങിവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ടൂര്‍ണമെന്റിലാകെ നാലു ഗോളുകള്‍ നേടിയ കടാരിയയുടെ കുടുംബത്തെ, സെമി ഫൈനല്‍ തോല്‍വിക്കു പിന്നാലെ ഒരു വിഭാഗം ആളുകള്‍ ജാതീയമായി അധിക്ഷേപിച്ചത് വിവാദമായിരുന്നു. വന്ദന ഉള്‍പ്പെടെ എല്ലാവരും നന്നായി കളിച്ചു. സലീമയുടെ പ്രകടനവും കൊള്ളാം’ മോദി പറഞ്ഞു. ഫോണ്‍ വിളിക്കിടെ വിതുമ്പിയ താരങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.
‘ദയവു ചെയ്ത് കരയരുത്. നിങ്ങളുടെ ഈ നേട്ടത്തില്‍ രാജ്യമാകെ അഭിമാനിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം ഹോക്കിയില്‍ ഇന്ത്യ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നു. നമ്മുടെ ഹോക്കി ടീം പുനര്‍ജനിച്ചിരിക്കുന്നു. നിങ്ങളുടെ അധ്വാനമാണ് ഈ നേട്ടത്തിന് കാരണം’ പ്രധാനമന്ത്രി പറഞ്ഞു.
‘നിങ്ങളെല്ലാവരും നന്നായിത്തന്നെ കളിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മറ്റെല്ലാം പരിത്യജിച്ച് രാജ്യത്തിനായി മെഡല്‍ നേടാന്‍ നിങ്ങള്‍ അധ്വാനിക്കുകയായിരുന്നു. നിങ്ങളുടെ അധ്വാനം മെഡല്‍ നേട്ടത്തിലെത്തിയില്ലെങ്കിലും നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് അതൊരു പ്രചോദനമാണ്. പരിശീലകന്‍ സ്യോര്‍ദ് മാരിനും നിങ്ങള്‍ക്കോരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍’ പ്രധാനമന്ത്രി പറഞ്ഞു. മത്സരത്തിനിടെ പരുക്കേറ്റ നവ്‌നീത് കൗറിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും അദ്ദേഹം പ്രത്യേകം അന്വേഷിച്ചു. നവ്‌നീത് കൗറിന് നാലു തുന്നലുകള്‍ വേണ്ടിവന്നതായി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
#WATCH | Indian Women’s hockey team breaks down during telephonic conversation with Prime Minister Narendra Modi. He appreciates them for their performance at #Tokyo2020 pic.twitter.com/n2eWP9Omzj
— ANI (@ANI) August 6, 2021
പരിശീലകന്‍ സ്യോര്‍ദ് മാരിനെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ‘താങ്കള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. താങ്കള്‍ എങ്ങനെയാണ് ഈ ടീമിനെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്ന് ഞാന്‍ കണ്ടു. പ്രത്യേകം നന്ദി. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും’ പ്രധാനമന്ത്രി പറഞ്ഞു. സ്യോര്‍ദ് മാരിന്റെ മറുപടി ഇങ്ങനെ: അഭിനന്ദനങ്ങള്‍ക്ക് നന്ദി സര്‍. നമ്മുടെ കുട്ടികള്‍ അല്‍പം വിഷമത്തിലാണ്. ഈ നേട്ടത്തില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്ന് ഞാന്‍ അവരെ ഓര്‍മിപ്പിക്കുന്നുണ്ട്.’
Post Your Comments