COVID 19KeralaLatest NewsNews

കരുവന്നൂർ തട്ടിപ്പ്: എല്ലാം മൂടിവെച്ച് ഞാനൊന്നുമറിഞ്ഞില്ല എന്ന് വാദം, സിപിഎമ്മിനെ കുരുക്കിലാക്കി ശബ്‌ദരേഖ പുറത്ത്

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എമ്മിനെ കുരുക്കിലാക്കി തെളിവുകൾ. തട്ടിപ്പിനെ കുറിച്ച് പാർട്ടിക്ക് അറിയുമായിരുന്നില്ലെന്ന വാദമാണ് ഇപ്പോൾ തകർന്നടിയുന്നത്. തട്ടിപ്പിനെ കുറിച്ച് മൂന്ന് വർഷം മുൻപ് തന്നെ സി പി എമ്മിന് അറിയാമായിരുന്നുവെന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നത്. 2018 ഡിസംബർ 8ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തു. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കൂടി അംഗമായ ബ്രാഞ്ചിൽ ഇയാളുടെ സാന്നിദ്ധ്യത്തിലാണ് വിമർശനം ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.

Also Read:വാക്സിനേഷനിൽ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ: ആറ് മാസം കൊണ്ട് വിതരണം ചെയ്തത് 50 കോടി ഡോസുകള്‍

തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്‍റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിലുണ്ട്. ബിനാമി ലോണുകളും പരിധിക്ക് കൂടുതൽ ലോണ് കൊടുക്കുന്നതിനെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ച‍‌‌ർച്ച നടന്നതായി രാജുമാസ്റ്റ‍ർ‌ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നയമാണ് പാർട്ടി സ്വീകരിച്ചതെന്ന ആരോപണം സത്യമാണെന്ന് തെളിയുകയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന് പറഞ്ഞ് സി പി എം നടത്തിയതെന്ന് ആരോപണം ഉയരുന്നു.

300 കോടിയുടെ തട്ടിപ്പ് വർഷങ്ങളോളം പാർട്ടി മറച്ചുവെച്ചുവെന്ന ആരോപണം ശക്തമാകവേയാണ് പാർട്ടിയെ കുഴക്കി പുതിയ തെളിവുകൾ പുറത്തുവരുന്നത്. അതേസമയം, കേസിലെ പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈം ബ്രാഞ്ച്. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ ആറ് പേര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ച് 25 ദിവസത്തിലധികമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button