Latest NewsKeralaNews

തൊഴിലുണ്ട്, ശമ്പളം ഇല്ല: നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ കയർ തൊഴിലാളികൾ

കയർ സൊസൈറ്റികൾ ഉത്പാദിപ്പിക്കുന്ന കയർ കയർഫെഡ് സംഭരിക്കാത്തതാണ് ഈ ദുരിതത്തിന് കാരണം

ആലപ്പുഴ : കോവിഡിനെ തുടർന്ന് ജനം ദുരിതം അനുഭവിക്കുന്ന കാലത്ത് ചെയ്ത തൊഴിലിനു കൂലി കിട്ടാതെ നട്ടംതിരിഞ്ഞ് കയർ തൊഴിലാളികൾ. ഒരു ദിവസം 300 രൂപ മുതൽ 350 രൂപ വരെയാണ് കയർ തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നത്. എന്നാൽ, ചെയ്ത ജോലിക്കുള്ള വേതനം പോലും ഇല്ലാതായിട്ട് മാസങ്ങളായി എന്നാണ് ഇവർ പറയുന്നത്.

കയർ സൊസൈറ്റികൾ ഉത്പാദിപ്പിക്കുന്ന കയർ കയർഫെഡ് സംഭരിക്കാത്തതാണ് ഈ ദുരിതത്തിന് കാരണം. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനിൽ നിർമ്മിക്കുന്ന കയറിന് ഗുണനിലവാരം പോരാ എന്ന കാരണത്താലാണ് കയർഫെഡ് ഈ കയറുകൾ സംഭരിക്കാത്തത്. ഇതോടെ , സൊസൈറ്റികളിൽ ലോഡ് കണക്കിന് കയറാണ് കെട്ടിക്കിടക്കുന്നത്. അത് കാലപ്പഴക്കം ചെന്നാൽ വിൽപനക്ക് സാധ്യമല്ലാത്ത അവസ്ഥയിലെത്തും.

Read Also  :  ലോക്ക്‌ഡൗണിനിടെ കാണാതായി, മരിച്ചെന്നു കരുതിയ ആൾ വീട്ടില്‍ തിരിച്ചെത്തി

മിക്ക സൊസൈറ്റികളും മാസങ്ങളായി തൊഴിലാളികളുടെ ശമ്പളം കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഒരു ലോഡ് ചകിരി പുറത്തുനിന്നും വാങ്ങുന്നതിനെക്കാളും 28,000 രൂപ അധികം നൽകിയാണ് കയർ ഫെഡിൽ നിന്നും സൊസൈറ്റികൾ ചകരി വാങ്ങേണ്ടി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button