ഹൈദരാബാദ്: ലോക്ക്‌ഡൗണ്‍ വേളയിലെ പലായനത്തിനിടെ വഴിതെറ്റി തെലങ്കാനയില്‍ കുടുങ്ങിപ്പോയ ഝാര്‍ഖണ്ഡ് സ്വദേശിക്ക് ഒന്നര വര്‍ഷത്തിനു ശേഷം സ്വന്തം വീട്ടിലേക്കു തിരിച്ചുപോക്ക്. മരിച്ചെന്ന് എല്ലാവരും കരുതിയ മാര്‍ക്കസാ(45)ണു കുടുംബത്തിലേക്കു തിരിച്ചെത്തിയത്.
ഝാര്‍ഖണ്ഡിലെ സിംദേഗ സ്വദേശിയായ മാര്‍ക്കസ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു ജോലി തേടി ഗോവയിലെത്തിയത്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്നു ദേശീയ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു തിരിച്ചുപോകാനുള്ള ശ്രമമായി. വഴിതെറ്റി തെലങ്കാനയിലെ ഖമ്മത്തെത്തിയ മാര്‍ക്കസിന് ഒറ്റപ്പെട്ടതിന്റെ പരിഭ്രാന്തിയില്‍ മാനസികനില താളം തെറ്റി. തുടര്‍ന്ന് അവിടെ ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലായിരുന്നു.
പത്തു ദിവസം മുമ്പ് മാര്‍ക്കസ് എങ്ങനെയോ തന്റെ പേരും വിലാസവും ഓര്‍ത്തെടുത്തു. തുടര്‍ന്ന് സംഘടനാ അധികൃതര്‍ ബന്ധുക്കളെ വിളിച്ചുവരുത്തി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സഹോദരന്‍ മാര്‍ക്കസിനെ സ്വീകരിച്ചു. 25,000 രൂപയും നല്‍കിയാണു സംഘടന അവരെ യാത്രയാക്കിയത്.
Post Your Comments