Latest NewsNewsIndia

സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാർഡ്: പ്രഖ്യാപനവുമായി ഹരിയാന

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഹരിയാന. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഹരിയാനയിലാണ് നീരജ് ചോപ്ര ജനിച്ചത്. പാനിപതിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കാന്ദ്രയാണ് നീരജിന്റെ ജന്മസ്ഥലം.

Read Also: ‘അതിശയകരമായ ത്രോ, ഹാറ്റ്‌സ് ഓഫ്’: നീരജ് ചോപ്രയെ അഭിനന്ദിച്ച് മോഹന്‍ലാല്‍

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണമാണ് നീരജ് ചോപ്ര നേടിയത്. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന അപൂർവമായ നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽ തന്നെ 87.03 മീറ്റർ ദൂരത്തിൽ ജാവലിൻ പായിച്ച് നീരജ് മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചിരുന്നു.

രണ്ടാം ശ്രമത്തിൽ 87. 58 മീറ്റർ ആണ് നീരജ് സ്വന്തമാക്കിയത്. 12 താരങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. അത്ലറ്റിക്സിൽ ഇന്ത്യ 1900-ൽ മെഡൽ നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോർമൻ പ്രിച്ചാർഡ്. ഇതിൽ എട്ടുപേർ അവസാന റൗണ്ടിലേക്ക് കടന്നു. ഓരോ താരത്തിനും ആറ് അവസരങ്ങൾ വീതമാണ് ലഭിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ നീരജ് ഫൈനൽ ടിക്കറ്റെടുത്തിരുന്നു.

Read Also: ഭരണാധികാരികളുടെ ഏറെ പ്രിയപ്പെട്ട വക്കീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതില്‍ സന്തോഷം : പ്രതികരിച്ച് പി.ഗീത

shortlink

Related Articles

Post Your Comments

Related Articles


Back to top button