KeralaLatest NewsNews

കടുത്ത ജാതിവിവേചനം: തമിഴ്‌നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു

തർക്കത്തിനിടെ ഇയാൾ വില്ലേജ് ഓഫിസറെ അസഭ്യം പറഞ്ഞു. ഇത് തടയാൻ മുത്തുസ്വാമി ശ്രമിച്ചു.

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ കടുത്ത ജാതിവിവേചനം. കോയമ്പത്തൂർ അന്നൂർ വില്ലേജ് ഓഫിസിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു. ഗൗണ്ടർ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റൻറ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്.

Read Also: കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള കാരണങ്ങൾ വിശദമാക്കി മന്ത്രി ആന്റണി രാജു

വീടിൻ്റെ രേഖകൾ ശരിയാക്കാനാണ് ഗോപിനാഥ് വില്ലേജ് ഓഫിസിലെത്തിയത്. മതിയായ രേഖകളില്ലാത്തതിനാൽ വില്ലേജ് ഓഫിസർ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു. തർക്കത്തിനിടെ ഇയാൾ വില്ലേജ് ഓഫിസറെ അസഭ്യം പറഞ്ഞു. ഇത് തടയാൻ മുത്തുസ്വാമി ശ്രമിച്ചു. പിന്നാലെ ജോലികളയിക്കുമെന്ന് മുത്തുസ്വാമിയെ ഗൗണ്ടർ ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് മുത്തുസ്വാമിയെ കൊണ്ട് ​ഗോപിനാഥ് കാലുപിടിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button