![](/wp-content/uploads/2021/08/taliban-1.jpg)
കാബുള്‍: അഫ്‌ഗാനിസ്ഥാനിലെ ഭൂരിപക്ഷം പ്രദേശങ്ങളും പിടിച്ചടക്കി അറം ഇസ്‌ലാമീക ശരീഅത്ത് നിയമം നടപ്പിലാകുകയാണ് താലിബാന്റെ നയമെന്ന് താലിബാന്‍ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും താലിബാൻ വിശദമാക്കി. താലിബാൻ ഇടനിലക്കാരനായ സുഹെയില്‍ ശഹീന്‍ ആണ് ഇക്കാര്യം റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയത്. ഗ്രാമങ്ങളെ ഒഴിവാക്കി താലിബാൻ അക്രമരീതിയിൽ മാറ്റം വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ അഫ്ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിൽ നാശനഷ്ടം നേരിട്ടതിനെ തുടര്‍ന്ന് താലിബാന്‍ ആക്രമണ രീതിയില്‍ മാറ്റം വരുത്തുകയാണെന്നും ഗ്രാമങ്ങളെ ഒഴിവാക്കി നഗരങ്ങളില്‍ ആക്രമണം ശക്തമാക്കാൻ താലിബാന്‍ തീരുമാനിച്ചതായും ശഹീൻ പറഞ്ഞു. അഫ്‌ഗാനിസ്ഥാനില്‍ നിന്നും അമീർക്കിക്കാൻ സൈന്യം പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചതോടെയാണ് പാകിസ്ഥാന്റെ സഹായത്തോടെ താലിബാന്‍ വീണ്ടും ആക്രമണം ശക്തമാക്കിയത്.
പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ഹെറാത്തില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് . കൂടാതെ ഹെല്‍മന്‍ഡ് പ്രവിശ്യയുടെ തലസ്ഥാനമായ ലശ്കര്‍ ഗാ, കാണ്ഡഹാര്‍ എന്നിവിടങ്ങളിലും ഏറ്റുമുട്ടല്‍ രൂക്ഷമാണ്. ഹെറാത്, കാണ്ഡഹാര്‍, ലശ്കര്‍ ഗാ തുടങ്ങിയ നഗരങ്ങള്‍ കീഴടക്കാനാണ് താലിബാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments