ടോക്കിയോ: ഒളിമ്പിക്സ് 65 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയക്ക് തോൽവി. സെമി ഫൈനൽ മത്സരത്തിൽ 12-5ന് അസർബൈജാന്റെ ഹാജി അലിവെയാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. സീഡിംഗിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബജ്രംഗ് പൂനിയ കനത്ത പരാജയമാണ് സെമിയിൽ ഏറ്റുവാങ്ങിയത്. ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ ബജ്രംഗ് പൂനിയ 1-4 പിന്നിലായിരുന്നു.
റിയോ ഒളിമ്പിക്സിലെ മെഡൽ ജേതാവാണ് ഹാജി അലിവെ. കൂടാതെ, മൂന്ന് തവണ ലോക ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്. ക്വാർട്ടറിൽ ഇറാന്റെ മൊർട്ടേസ ഗാസിയെയാണ് പരാജയപ്പെടുത്തിയാണ് പൂനിയ സെമി ഫൈനലിൽ കടന്നത്. അവസാന നിമിഷം വരെ പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവിലൂടെയാണ് പുനിയ സെമി ഉറപ്പിച്ചത്.
Read Also:- മെസി കൂടുമാറാൻ സാധ്യതയുള്ള മൂന്ന് ക്ലബുകൾ
നേരത്തെ, ഗുസ്തിയിൽ 86 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ ദീപക് പുനിയക്ക് തോൽവി. സാൻ മരിനോയുടെ മൈലെസ് നാസെം അമിനാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. 4-2 എന്ന സ്കോറിനായിരുന്നു ദീപക്കിന്റെ തോൽവി.
Post Your Comments