കോഴിക്കോട്: ക്വാറിയിലെ പാറകള്‍ക്കിടയില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ ഫോഴ്സും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ചെമ്പ്ര സ്വദേശി വിജീഷാണ് കഴിഞ്ഞ ദിവസം പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. ഒരു രാത്രി മുഴുവന്‍ ഇയാള്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിക്കിടന്നു.
വെള്ളിയാഴ്ച ഉച്ചയോടെ കരച്ചില് കേട്ട് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടു കാലുകള്‍ മാത്രം പുറത്തേക്ക് കാണുന്ന രീതിയില്‍ വിജീഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവർ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. നരിക്കുനിയില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ കെ പി ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വലിയ പാറക്കല്ലുകള്‍ നീക്കം ചെയ്ത് ശേഷം മറ്റു കല്ലുകള്‍ കയറിട്ട് ബന്ധിപ്പിച്ച് സാഹസികമായാണ് ഇയാളെ പുറത്തെത്തിച്ചത്. അവശനായ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments