മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുകയാണ്. ഈ സാഹചര്യത്തിൽ സ്‌കൂളുകള്‍ തുറക്കാൻ തീരുമാനിച്ചു മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സ്‌കൂള്‍ തുറക്കുക. അഞ്ച് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ ഓഗസ്റ്റ് 17 മുതല്‍ തുറക്കും. കൂടാതെ 8 മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകളും തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വര്‍ഷ ഗെയ്ക്‌വാദ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇന്ന് 5539 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലാണ് രോഗികൾ കൂടുതൽ. ഇതേസമയം ലോക്ക്ഡൗണ്‍ രണ്ടാഴ്ച നീട്ടാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനും തമിഴ്‌നാട് സര്‍ക്കാരും തീരുമാനിച്ചു,
Post Your Comments