KeralaLatest NewsNews

രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന എന്നാക്കിയതില്‍ രമ്യ ഹരിദാസിന് അമര്‍ഷം

ഹീറോയിസം ഇങ്ങനെയല്ല കാണിക്കേണ്ടത്

തിരുവനന്തപുരം: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന എന്ന് കേന്ദ്ര സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തതില്‍ അമര്‍ഷവുമായി കോണ്‍ഗ്രസ് എം.പി രമ്യ ഹരിദാസ്. പേരുമാറ്റാന്‍ പ്രാവീണ്യമൊന്നും വേണ്ട, പക്ഷെ ഒരു ആശയം നടപ്പാക്കാന്‍ പ്രാവീണ്യം വേണം. നിലവിലുള്ള അവാര്‍ഡുകളും സ്റ്റേഡിയങ്ങളും പേരുമാറ്റിയല്ല ആദരവ് കാണിക്കേണ്ടത്, പുതിയ പദ്ധതികള്‍ തുടങ്ങി ആദരവ് കാണിക്കൂ. അതല്ലേ ഹീറോയിസമെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ മുപ്പതോളം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് കൈമാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വര്‍ഷങ്ങളായി രാജീവ് ഗാന്ധി ഖേല്‍ രത്ന എന്നറിയപ്പെട്ടിരുന്ന പുരസ്‌കാരത്തിന്റെ പേര് ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിലേക്ക് പുനര്‍നാമകരണം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തനിക്ക് ലഭിച്ച അപേക്ഷകളുടെ പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കായിക രംഗത്തെ സമുന്നത പുരസ്‌കാരമായ ഖേല്‍ രത്ന ഇതുവരെ 36 പേര്‍ക്കാണ് ലഭിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button