നിലമ്പൂർ: ചന്ദ്രിക ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിന്‍ അലി ശിഹാബിനെ പിന്തുണച്ച് പി വി അൻവർ എം എൽ എ. പടച്ചവന്റെ പേരും പറഞ്ഞ് ഇബിലീസിന്റെ പണിയെടുക്കുന്നവർക്കെതിരെ ശബ്ദം ഉയരുക തന്നെ വേണമെന്ന് അൻവർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനമാണ് അൻവർ ഉന്നയിക്കുന്നത്.
മുസ്ലീം മതത്തിന്റെ പേരിൽ ചോര കുടിച്ച് വീർത്തിരിക്കുന്ന ഒരുകൂട്ടം കുളയട്ടകൾക്കെതിരെ പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ എതിർശബ്ദം ഉയരുന്നു എന്നതിൽ സന്തോഷമുണ്ടെന്ന് അൻവർ വ്യക്തമാകകുന്നു. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഹൈദരലി തങ്ങളെ ഉൾപ്പെടെ ഉള്ളവരെ ഉപയോഗിക്കുന്ന ലീഗിലെ ഒരു വിഭാഗം ഇന്നല്ലെങ്കിൽ നാളെ ജനകീയ വിചാരണ നേരിടേണ്ടി വരുമെന്നാണ് അൻവർ വ്യക്തമാകകുന്നത്.
‘പേരിൽ മാത്രമേ മുസ്ലീം എന്നുള്ളൂ.ലീഗ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഇന്ന് മതത്തിന്റെ പേരും പറഞ്ഞ് പിടിച്ച് പറിച്ച് ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടെ സങ്കേതമായി മാറിയിരിക്കുന്നു.മുസ്ലീം മതത്തിന്റെ പേരിൽ ചോര കുടിച്ച് വീർത്തിരിക്കുന്ന ഒരുകൂട്ടം കുളയട്ടകൾക്കെതിരെ പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ എതിർശബ്ദം ഉയരുന്നു എന്നതിൽ സന്തോഷമുണ്ട്.ഹൈദരലി തങ്ങളെ ഉൾപ്പെടെ ഹൈജാക്ക് ചെയ്ത്,സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ലീഗിലെ ഒരു വിഭാഗം ഇന്നല്ലെങ്കിൽ നാളെ ജനകീയ വിചാരണ നേരിടേണ്ടി വരും.പടച്ചവന്റെ പേരും പറഞ്ഞ് ഇബിലീസിന്റെ പണിയെടുക്കുന്നവർക്കെതിരെ ശബ്ദം ഉയരുക തന്നെ വേണം. മുഈൻ അലി തങ്ങൾക്കും സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ’, പി വി അൻവർ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു: പലിശ നിരക്കിൽ മാറ്റമില്ല, തീരുമാനങ്ങളിങ്ങനെ
അതേസമയം, വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയിന്‍ അലി ശിഹാബ് നടത്തിയത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ടെന്നും മൊയിന്‍ അലി പറഞ്ഞു. ചന്ദ്രികയിലെ പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും മൊയിന്‍ അലി പറഞ്ഞു.
വാർത്താസമ്മേളനത്തിനു പിന്നാലെ മൊയിന്‍ അലിയുടെ ആരോപണങ്ങള്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം തള്ളി. ശത്രുക്കളുടെ കയ്യില്‍ കളിക്കുന്ന ചില ആളുകളുടെ പണിയാണ് നടന്നതെന്നായിരുന്നു മൊയിന്‍ അലിയുടെ വാർത്താസമ്മേളനത്തെ കുറിച്ച് സലാം പറഞ്ഞത്. പാർട്ടിക്കെതിരായ പരസ്യ വിമര്‍ശനം പാണക്കാട് തങ്ങള്‍ തന്നെ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ മൊയിന്‍ അലിയുടെ പ്രതികരണം തങ്ങളുടെ നിര്‍ദേശത്തോടുള്ള വെല്ലുവിളിയാണെന്നുമാണ് ലീഗിന്റെ നിരീക്ഷണം.
Post Your Comments