KeralaNattuvarthaLatest NewsNews

സ്‌ത്രീധന പീഡനം: പ്രതി കിരണ്‍ കുമാറിനെ ജോലിയിൽ നിന്ന് പുറത്താക്കിയത് ചരിത്ര തീരുമാനം: ആര്യാ രാജേന്ദ്രന്‍

അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു

തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്മയയുടെ മരണപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സംഭവം ചരിത്രത്തിലെ ആദ്യത്തെ തീരുമാനമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ആര്യ ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ സർക്കാർ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഗതാഗതമന്ത്രി ആന്‍റണി രാജു തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ചത്.

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ പീഡിപ്പിച്ചു ആത്മഹത്യയിലേക്കു നയിച്ച കേസിൽ പ്രതിയായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിനെ സംസ്ഥാന സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു തീരുമാനം ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button