KeralaLatest NewsNews

വളർത്തുമൃഗങ്ങളുടെ ലൈസൻസ്: നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി കോടതി

കൊച്ചി: വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി കോടതി. മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്നത് സംബന്ധിച്ച് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

Read Also: ഖേല്‍ രത്‌ന പുരസ്‌കാരത്തിന്  മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരു നല്‍കിയതിനു പിന്നില്‍ കാവിവത്ക്കരണം : കൊടിക്കുന്നില്‍ സുരേഷ്

തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്കും കോടതി നിർദ്ദേശം നൽകി. തെരുവിൽ അലഞ്ഞു തിരിയുന്ന നായകൾക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ അക്രമാസക്തമാകുന്നതെന്നും അതിനാൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കണമെന്ന് തൃക്കാക്കര നഗരസഭാധികൃതരോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കാക്കനാട് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് നടപടി. തിങ്കളാഴ്ച്ച ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Read Also: വെങ്കല മെഡല്‍ നേടിയത് പുരുഷ ഹോക്കി ടീം, വനിതാ ടീമിനെ അഭിനന്ദിച്ച് ഫര്‍ഹാന്‍ അക്തര്‍: സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button