KeralaNattuvarthaLatest NewsNews

ഓണം കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ശർക്കര ഉപ്പേരി ഓണത്തിന് മുൻപേ കിറ്റിൽ ആക്കി സർക്കാർ: മച്ചാനെ അത് പോരെ അളിയാ?

തിരുവനന്തപുരം: സർക്കാരിന്റെ ഓണക്കിറ്റും പ്രഖ്യാപനങ്ങളും കൊട്ടിഘോഷിച്ച സൈബർ സഖാക്കൾക്ക് തിരിച്ചടിയായി ഓണക്കിറ്റിലെ ശർക്കരവരട്ടി അഥവാ ശർക്കര ഉപ്പേരി. ഓണം കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ശർക്കര ഉപ്പേരി ഓണത്തിന് മുൻപേ ഓണക്കിറ്റിൽ ആക്കി ജനങ്ങളുടെ വീടുകളിൽ എത്തിക്കുകയാണ് സർക്കാർ. സംഭവം ട്രോളല്ല. ഓണക്കിറ്റിലെ ശർക്കരവരട്ടിയുടെ പാക്കറ്റിനു പുറത്തെ തീയതി സഹിതം സർക്കാരിന്റെ ‘മുൻകരുതൽ’ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

2021ആഗസ്റ്റ് 28 ന് ഉത്പാദിപ്പിച്ച ഉപ്പേരി 2021 ആഗസ്റ്റ് 6 ന് വിതരണം ചെയ്തിരിക്കുകയാണ്. സംഭവം പ്രിന്റിംഗ് മിസ്റ്റേക് ആണെന്നാണ് വാദം. എന്നാൽ കൊട്ടിഘോഷിച്ച ഓണക്കിറ്റിൽ പോലും ഇത്തരത്തിൽ സൂഷ്മതയില്ലാത്ത പ്രവൃത്തി കാണിക്കുന്ന അധികൃതരെയും സർക്കാരിനെയും ട്രോളുകളാണ് സോഷ്യൽ മീഡിയ. ഇന്ത്യയിലെ ആദ്യത്തെ മാജിക് മുഖ്യമന്ത്രിയാണ് പിണറായി വിജയാണെന്നാണ് നെടുങ്കാട് കൗൺസിലർ കരമന അജിത് അടക്കമുള്ളവർ പരിഹസിക്കുന്നത്.

Also Read:അഫ്ഗാനിൽ അറം ഇസ്‌ലാമീക ശരീഅത്ത് നിയമം നടപ്പിലാക്കും: ആക്രമണം ശക്തമാക്കി താലിബാന്‍

ഓണം കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ശർക്കര ഉപ്പേരി ഓണത്തിന് മുൻപേ കിറ്റിൽ ആക്കി വീട്ടിലെത്തിക്കുന്ന സർക്കാർ, പെർഫെക്റ്റ് ഒക്കെ. മച്ചാനെ അത് പോരെ അളിയാ? എന്നാണ് ട്രോളർമാർ ചോദിക്കുന്നത്. പ്രഖ്യാപനം മുതൽ സർക്കാരിന്റെ ഓണക്കിറ്റ് പല കാരണങ്ങളാൽ ‘എയറിലാണ്’. ക്രീം ബിസ്ക്കറ്റ് തരുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ, ഇതുണ്ടായില്ല. ഓണക്കിറ്റിൽ നിന്നും ക്രീം ബിസ്‌ക്കറ്റിനെ ഒഴിവാക്കി. പിന്നാലെ പായസത്തിലെ പ്രധാന ഐറ്റം ആയ കശുവണ്ടിയും ഒഴിവാക്കി. ഇതിനെതിരെ വൻ ട്രോളുകളും പരിഹാസവുമാണ് ഉയർന്നത്. തരാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് മോഹനവാഗ്ദാനങ്ങളെന്നാണ് ചോദ്യമുയരുന്നത്.

ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കായം/കായപ്പൊടി , ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യകിറ്റില്‍ ഉള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button