KeralaLatest NewsNews

കരിപ്പൂര്‍ വിമാനപകടം നടന്നിട്ട് ഒരു വര്‍ഷം : പരിക്കേറ്റ പലരും ചികിത്സയിൽ, ധനസഹായം വാക്കിലൊതുക്കി സർക്കാർ

കയ്യുടെ മസിലിനും പരിക്ക് പറ്റി. 15 ദിവസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ഹംസയെ ബന്ധുക്കള്‍ ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തിയത്.

മലപ്പുറം: കരിപ്പൂര്‍ വിമാനപകടം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും അപകടത്തില്‍ പരിക്കേറ്റ പലരും ഇന്നും ചികിത്സ തുടരുകയാണ്. നട്ടെല്ലിനും കൈ കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ മലപ്പുറം കുറ്റിപ്പുറം സ്വദേശി ഹംസയുടെ ആരോഗ്യസ്ഥിതി ഇനിയും പൂര്‍വസ്ഥിതിയിലായിട്ടില്ല. സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായവും ഹംസയ്ക്ക് ലഭിച്ചിട്ടില്ല.

Read Also: അഴിമതി കേസ്: ബി എസ് യെദ്യൂരപ്പയും മകനും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

മൂത്ത മകളുടെ വിവാഹത്തിനായി അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കുറ്റിപ്പുറം സ്വദേശി ചോഴിമഠത്തില്‍ ഹംസ. വൈകാതെ തിരികെ മടങ്ങാനായിരുന്നു, നാല് പെണ്‍മക്കളുടെ പിതാവായ ഹംസയുടെ ലക്ഷ്യം. പക്ഷേ വിധി മറിച്ചായിരുന്നു. വിമാനാപകടത്തില്‍ നട്ടെല്ലിനുള്‍പ്പടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റു. തോളെല്ലും വലതുകാലിന്‍റെ എല്ലും തകര്‍ന്നു. കയ്യുടെ മസിലിനും പരിക്ക് പറ്റി. 15 ദിവസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ഹംസയെ ബന്ധുക്കള്‍ ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തിയത്. ഇതിനകം അഞ്ച് ശസ്ത്രക്രിയകള്‍ നടത്തി. പക്ഷേ ആരോഗ്യം പൂര്‍വസ്ഥിതിയില്‍ വീണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button